ആലത്തൂരില്‍ സിപിഐ എം നേതാവിനെ കോടതി വളപ്പില്‍ ആര്‍എ‌സ‌്‌എസുകാരന്‍ വെട്ടി


ആലത്തൂര്‍ : സിപിഐ എം വടക്കഞ്ചേരി ഏരിയ കമ്മറ്റിയംഗം എം കെ സുരേന്ദ്രനെ ആര്‍എസ്‌എസുകാരന്‍ കോടതി വളപ്പില്‍ വച്ച‌് വെട്ടി. ബുധനാഴ‌്ച പകല്‍ 11 നാണ‌് സംഭവം. ഒരു കേസമായി ബന്ധപ്പെട്ട‌് ആലത്തൂര്‍ ഒന്നാം ക്ലാസ‌് ജുഡീഷ്യല്‍ മജിസ‌്ട്രറ്റ‌് കോടതിയില്‍ ഹാജരാകാനെത്തിയ സുരേന്ദ്രനെ കേസ‌് കഴിഞ്ഞ‌് പുറത്ത‌് വന്നപ്പോഴാണ്‌ വെട്ടിയത്‌.


മഞ്ഞപ്ര വലുപറമ്ബ‌് ശിവദാസന്‍ ആണ്‌ആക്രമിച്ചത്‌. ആര്‍എസ്‌എസ്‌ ക്രിമിനലായ ഇയാള്‍ പിന്നീട്‌ പൊലീസിന്‌ കീഴടങ്ങി. മാരകമായി പരിക്കേറ്റ സുരേന്ദ്രനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കോടതിയില്‍നിന്നിറങ്ങിയ സുരേന്ദ്രന്‍ സ്‌കൂട്ടര്‍ സ്‌റ്റാര്‍ട്ട്‌ ആക്കാന്‍ നോക്കുമ്ബോഴാണ്‌ ശിവദാസന്‍ തലയ്‌ക്ക്‌ വെട്ടിയത്‌. ഇതോടെ നിലത്തുവീണ സുരേന്ദ്രനെ കഴുത്തിനും മുഖത്തും വെട്ടുകയായിരുന്നു. കണ്ണമ്ബ്ര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കൂടിയാണ്‌ സുരേന്ദ്രന്‍.

നേരത്തെ ആലത്തൂര്‍ കോടതിയില്‍ അഭിഭാഷകയെ കല്ലുകൊണ്ട‌് തലയ‌്ക്കടിച്ചുകൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും പ്രതിയാണ‌് ശിവദാസന്‍. അറിയപ്പെടുന്ന ആര്‍എസ‌്‌എസ‌് ക്രിമിനലാണ‌്.



Sharing is Caring