ജനുവരി 27ന് പ്രധാനമന്ത്രി കേരളത്തില്‍


പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 27ന് കേരളത്തില്‍. സംസ്ഥാനത്തെ പ്രധാനമന്ത്രിയുടെ പരിപാടികള്‍ക്ക് സമയക്രമമായി. ജനുവരി 27-ന് ഉച്ചക്ക് 1.55ന് പ്രധാനമന്ത്രി കൊച്ചി നാവിക വിമാനത്താവളത്തിലെത്തും. 2.35ന് കൊച്ചി റിഫൈനറിയില്‍ മൂന്നു പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.


തുടര്‍ന്ന് 3.30ന് തൃശൂര്‍ക്ക് യാത്ര തിരിക്കും. അവിടെ യുവമോര്‍ച്ച സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യും. 5.45ന് തിരികെ കൊച്ചി നാവിക വിമാനത്താവളത്തിലെത്തി പ്രത്യേക വിമാനത്തില്‍ ദില്ലിയിലേക്ക് തിരിച്ചുപോകും. അതേസമയം, രാഹുല്‍ ഗാന്ധി 29 ന് കേരളത്തിലെത്തും.




Sharing is Caring