നാലര വയസുകാരിക്ക് ചികിത്സ നിഷേധിച്ചെന്ന ആരോപണം തള്ളി കെജിഎംഒഎ. പരാതി അടിസ്ഥാനരഹിതമാണെന്നും ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയില്‍ നടന്നത് ഡോക്ടര്‍ക്കെതിരെയുള്ള കയ്യേറ്റമാണെന്നും കെജിഎംഒഎ ആരോപിച്ചു. കുട്ടിയെ ചികിത്സിക്കുന്നതിനായി പിതാവ് എത്തിയത് ജനറല്‍ ഒപി ടിക്കറ്റെടുത്താണ്. ഇതോടെ കുട്ടിയെ ജനറല്‍ ഒപിയില്‍ കാണിക്കാന്‍ ഡോക്ടര്‍ ആവശ്യപ്പെടുകയായിരുന്നെന്നും കെജിഎംഒഎ വിശദീകരിച്ചു.













