ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം പെണ്‍കുട്ടിയെ അപമാനിച്ചതുമായി ബന്ധപ്പെട്ട്: എംവി ജയരാജന്‍


പാപ്പിനിശേരിയിലെ കൊലപാതകം ഒരു പെണ്‍കുട്ടിയെ അപമാനിച്ചതുമായി ബന്ധപ്പെട്ട് നടന്നതാണെന്ന് എംവി ജയരാജന്‍. കൊലയില്‍ സിപിഐഎമ്മിനു പങ്കില്ല, ഇതിനെ ആര്‍എസ്എസ് രാഷ്ട്രീയവത്ക്കരിക്കാന്‍ നോക്കുന്നത് ദൗര്‍ഭാഗ്യകരമെന്നും എംവി ജയരാജന്‍ പറഞ്ഞു. ആര്‍എസ്എസ് പ്രവര്‍ത്തകനായ ആരോളി ആസാദ് കോളനിയില്‍ സുജിത്തിനെയാണ് പത്തംഗസംഘം വീടുകയറി ആക്രമിച്ചു കൊലപ്പെടുത്തിയത്. പിതാവ് ജനാര്‍ദനന്‍, മാതാവ് സുലോചന, ജ്യേഷ്ഠന്‍ ജയേഷ് എന്നിവര്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റിരുന്നു.




Sharing is Caring