ആര്‍.എസ്.എസ് വോട്ടു തന്നാലും സ്വീകരിക്കും- കോടിയേരിയുടെ നിലപാട് തള്ളി കാനം


തിരുവനന്തപുരം: ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോടിയേരിയുടെ പ്രസ്താവനയ്ക്ക് തക്കതായ മറുപടിയുമായി കാനം രാജേന്ദ്രന്‍. ആര്‍.എസ്.എസ്സുകാരുടെ വോട്ടും സ്വീകരിക്കുമെന്നും ആരുടെയും വോട്ട് വേണ്ടെന്ന് പറയാന്‍ തങ്ങള്‍ക്കാകില്ലെന്നും കാനം പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് കോണ്‍ഗ്രസിന്റെ സഹായമില്ലാതെയാണെന്നും കാനം കൂട്ടിച്ചേര്‍ത്തു.


ചെങ്ങന്നൂരില്‍ ആര്‍എസ്‌എസ് ഒഴികെ താല്‍പര്യമുള്ള ആര്‍ക്കും ചെങ്ങന്നൂരില്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യാമെന്നും ബിഡിജെഎസുകാര്‍ക്കും താല്‍പ്പര്യം ഉണ്ടെങ്കില്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യാമെന്നും കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു. കേരള കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകര്‍ക്കോ കോണ്‍ഗ്രസിന്റെ സാധാരണ പ്രവര്‍ത്തകര്‍ക്കോ താല്‍പര്യം അനുസരിച്ച്‌ എല്‍ഡിഎഫിന് വോട്ടുചെയ്യാം.


എസ്‌എന്‍ഡിപി, എന്‍എസ്‌എസ്, കെപിഎംഎസ്, തുടങ്ങിയ സമുദായ സംഘടനകളോടെല്ലാം സൗഹാര്‍ദ്ദപരമായ ബന്ധമാണ് സിപിഐ എമ്മിന് ഉള്ളത്. എന്നാല്‍ സാമുദായികാടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടികളോട് ഈ സമീപനമല്ല. ഇപ്പോഴത്തെ ബിഡിജെഎസുമായും മുന്‍പ് സമാനമായ രീതിയില്‍ രൂപീകരിക്കപ്പെട്ടിട്ടുള്ള എസ്‌ആര്‍പി,എന്‍ഡിപി എന്നീ പാര്‍ട്ടികളോടും സിപിഐ എമ്മിന് ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.



Sharing is Caring