ശബരിമല യുവതി പ്രവേശന വിഷയത്തില്‍ എന്‍ എസ് എസിനെതിരെ വിമര്‍ശനവുമായി ഭരണപരിഷ്കാര കമ്മിഷന് അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്. എന്‍ എസ് എസ് സംഘപരിവാറിനൊപ്പം ചേരുന്നത് നിര്‍ഭാഗ്യകരമാണെന്ന് അച്യുതാനന്ദന് പ്രതികരിച്ചു. ശബരിമല വിഷയത്തില്‍ ആര് എസ് എസിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് വി എസ് ഉന്നയിച്ചത്. ആര് എസ് എസ് ജനങ്ങള്‍ക്കിടയില്‍ നഞ്ച് കലക്കുന്നതു ദുഷ്ടലാക്കോടെയാണെന്ന് അച്യുതാനന്ദന് പറഞ്ഞു. സുപ്രീംകോടതി വിധി അനുകൂലിച്ച ആര് എസ് എസ് പിന്നീട് എതിര്‍ക്കുകയായിരുന്നു. പുസ്തക പ്രകാശന ചടങ്ങിനിടെയാണ് വി എസിന്റെ പ്രതികരണം.













