ഹര്‍ത്താലിന്റെ മറവില്‍ പരക്കെ അക്രമം;കല്ലേറ്‌, തീയിടല്‍, വഴി തടയല്‍


ഹര്‍ത്താലിന്റെ മറവില്‍ ബിജെപിയും സംഘപരിവാര്‍ അക്രമികളും നാടെങ്ങും അക്രമം അഴിച്ചുവിടുന്നു. സിപിഐ എം ഓഫീസുകള്‍ക്ക് നേരെയും പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും വ്യാപക ആക്രമണങ്ങളാണ് നടക്കുന്നത്.


തവനൂരില്‍ സിപിഐ എം ലോക്കല്‍ കമ്മിറ്റി ഓഫീസ് ആര്‍എസ്‌എസ് -ബിജെപി ഗുണ്ടകള്‍ തീയിട്ടു. ബുധനാഴ്ച രാത്രിയാണ് സംഘി സംഘം ഓഫീസിന് തീയിട്ടത്.


കോഴിക്കോട് വിവിധ ഭാഗങ്ങളില്‍ ആര്‍എസ്‌എസ്-ബിജെപി ഗുണ്ടകള്‍ വഴി തടയുകയും റോഡുകളില്‍ ടയര്‍ കത്തിച്ച്‌ വാഹനങ്ങള്‍ തിരിച്ചുവിടുകയും ചെയ്യുന്നുണ്ട്.കൊയിലാണ്ടിയില്‍ സിഐയുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായി. കെഎസ്‌ആര്‍ടിസിയുടെയും കാറിന്റെയും ചില്ലുകള്‍ തകര്‍ത്തു. പേരാമ്ബ്രയില്‍ കെഎസ്‌ആര്‍ടിസിക്കു നേരെയും ഡിവൈഎഫ്‌ഐ ഓഫീസിനു നേരെയും കല്ലേറുണ്ടായി.

പാലക്കാട് വെണ്ണക്കരയില്‍ ഇന്നലെ അര്‍ധരാത്രിയോടെ സിപിഎം നിയന്ത്രണത്തിലുള്ള വായനശാലയ്ക്ക് അജ്ഞാതര്‍ തീയിട്ടു. ഇ എം എസ് സ്മാരക വായനശാലയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേയ്ക്ക് പോകുന്നവര്‍ക്ക് പൊലീസ് വാഹനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്താന്‍ തയ്യാറായാല്‍ സംരക്ഷണം നല്‍കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.ആര്‍എസ്‌എസ്‌ അക്രമികള്‍ സിപിഐ എം ആലങ്ങാട് ഏരിയ കമ്മിറ്റി ഓഫീസ്‌ ആക്രമിച്ചു. ഏരിയ സെക്രട്ടറിയുടെ മുറിയുടെ ജനലുകള്‍ തകര്‍ത്തു.

മലപ്പുറം ചങ്ങരംകുളത്ത് സിപിഐ എം ഓഫീസിന് നേരെ കല്ലേറുണ്ടായി. ആക്രമണത്തില്‍ ജനല്‍ ചില്ല് തകര്‍ന്നു.

കോഴിക്കോട് അക്രമികള്‍ 10 കടകള്‍ തകര്‍ത്തു. കടകള്‍ക്ക് ഡിവൈഎഫ്‌ഐ സംരക്ഷണം നല്‍കുന്നുണ്ട്‌.

പലയിടത്തും ആര്‍എസ്‌എസ്‌ അക്രമികള്‍ ബലം പ്രയോഗിച്ച്‌ കടകള്‍ അടപ്പിച്ചു. കെഎസ്‌ആര്‍ടിസി ഉള്‍പ്പടെയുള്ള ബസ് സര്‍വീസുകള്‍ക്ക് നേരെ അക്രമമുണ്ടായി.

കോഴിക്കോട് പുതിയകടവ് ബീച്ചിലെ സിഐടിയു ഓഫീസ് അടിച്ചുതകര്‍ത്തു ഓഫീസ് കൊള്ളയടിച്ചു ഓഫീസിലുണ്ടായിരുന്ന രേഖകളും ഫര്‍ണീച്ചറുകളും റോഡില്‍ വാരിയിട്ട് കത്തിച്ചു



Sharing is Caring