ആര്‍ എസ് എസ് അജന്‍ഡ നടപ്പാക്കുന്നു: പിണറായി വിജയന്‍

ആര്‍ എസ് എസ് അജന്‍ഡ നടപ്പാക്കുന്നതിന്‍റെ ഭാഗമാണ് കശാപ്പ് നിരോധിക്കാനുള്ള കേന്ദ്ര സേര്‍ക്കാര്‍ ഉത്തരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ മതങ്ങളും വിവിധ സംസ്കാരങ്ങളുമുള്ള രാജ്യമാണ് ഇന്ത്യ.

രാജ്യത്തിന്‍റെ അന്തസത്ത ബഹുസ്വരതയിലാണ്. എന്നാല്‍ അതിന് വിരുദ്ധമായ നടപടികളാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടാകുന്നത്.

ഇതുവരെ പശുവിനെ കൊല്ലുന്നതിന്‍റെ പരിലാണ് രാജ്യത്ത് സംഘപരിവാര്‍ ആക്രമണം അഴിച്ചു വിട്ടത്. എന്നാല്‍ പുതിയ നിയമപ്രകാരം കാള, പോത്ത്, ഒട്ടകം, എരുമ തുടങ്ങിയ മൃഗങ്ങള്‍ക്കും കശാപ്പ് നിരോധനം ബാധകമാണ്.

രജ്യത്തെ എല്ലാ മതവിഭാഗങ്ങളിലും മാംസം കഴിക്കുന്നവരുണ്ട്. ജനങ്ങളുടെ പ്രധാന പോഷകാഹാരമാണ് മാംസം. അതെല്ലാം മറന്നാണ് അറവുനിരോധനം കൊണ്ടു വന്നിട്ടുള്ളത്.

ഇപ്പോള്‍ കന്നുകാലികള്‍ക്കാണ് നിരോധനം. ഇങ്ങനെ പോയാല്‍ മല്‍സ്യം കഴിക്കുന്നതിനും നിരോധനം വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *