ആരോഗ്യനിലയില്‍ പുരോഗതി; ജയലളിത തിരഞ്ഞെടുപ്പ് പത്രികയില്‍ വിരലടയാളമിട്ടു


imageതമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില വെളിപ്പെടുത്തുന്ന വ്യക്തമായ തെളിവ് വെള്ളിയാഴ്ച പുറത്തുവന്നു. നവംബര്‍ 19-ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എ.ഐ.എ.ഡി.എം.കെ. സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകളില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൂടിയായ ജയലളിതയുടെ ഒപ്പിനുപകരം ഇടതു വിരലിന്റെ മുദ്രയാണുള്ളത്. തമിഴ്നാട്ടില്‍ മൂന്നിടങ്ങളിലും പുതുച്ചേരിയില്‍ ഒരിടത്തുമാണ് തിരഞ്ഞെടുപ്പ്. അരവാകുറിച്ചി, തഞ്ചാവൂര്‍, തിരുപ്പരകുണ്ട്രം നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെുപ്പ് ചട്ടപ്രകാരം സ്ഥാനാര്‍ഥികള്‍ നല്‍കുന്ന പത്രികയില്‍ പാര്‍ട്ടിനേതാവിന്റെ വിരലടയാളമോ ഓപ്പോ വേണമെന്ന നിര്‍ദേശമുണ്ട്. തുടര്‍ന്നാണ് സ്ഥാനാര്‍ത്ഥികളുടെ പത്രികയില്‍ ജയലളിത വിരലടയാളം പതിച്ചത്.




Sharing is Caring