അരവിന്ദ് കെജ്രിവാളിനെതിരെ പ്രചാരണം തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട കപില്‍ മിശ്ര. ആം ആദ്മി നേതാക്കളായ സഞ്ജയ് സിങ്ങിെന്റയും അശുതോഷിെന്റയും റഷ്യന്‍ ട്രിപ്പിന് പണം കണ്ടെത്തിയത് എങ്ങനെ എന്ന് അരവിന്ദ് കെജ്രിവാള് വിശദീകരിക്കണമെന്നാണ്കപില് മിശ്രയുടെ പുതിയ ആവശ്യം. ട്വിറ്ററിലാണ് നേതാക്കളുടെ വിദേശ യാത്രയെ കുറിച്ച് ചോദ്യം ഉന്നയിച്ചത്. ആരാണ് സഞ്ജയ് സിങ്ങിെന്റയും അശുതോഷിെന്റയും റഷ്യന്‍ യാത്രയുടെ സ്പോണ്സര്ണമാര് എന്നാണ് ട്വിറ്ററിലൂടെ കപില്‍ മിശ്ര ഉന്നയിച്ച ചോദ്യം.
ഹവാല ഇടപാടുകളിലൂടെയാണ് ആം ആദ്മി പാര്‍ട്ടിക്ക് ഫണ്ട് ലഭിച്ചെതന്ന് നേരത്ത കപില്‍ മിശ്ര ആരോപിച്ചിരുന്നു. എന്നാല്‍ അരവിന്ദ് കെജ്രിവാളോ മറ്റ് പാര്‍ട്ടി അംഗങ്ങളോ മിശ്രയുടെ ആരോപണങ്ങള്‍ക്കൊന്നും പ്രതികരിച്ചിട്ടില്ല.














