ആപ്പ്​ നേതാക്കളുടെ റഷ്യന്‍ യാത്രയുടെ സ്​പോണ്‍സര്‍മാര്‍ ആര്​?കപില്‍ മിശ്ര


അരവിന്ദ്​ കെജ്​രിവാളിനെതിരെ പ്രചാരണം തുടര്‍ന്ന്​ ആം ആദ്​മി പാര്‍ട്ടിയില്‍ നിന്ന്​ പുറത്താക്കപ്പെട്ട കപില്‍ മിശ്ര. ആം ആദ്​മി നേതാക്കളായ സഞ്​ജയ്​ സിങ്ങി​​െന്‍റയും അശുതോഷി​​െന്‍റയും റഷ്യന്‍ ട്രിപ്പിന്​ പണം കണ്ടെത്തിയത്​ എങ്ങനെ എന്ന്​ അരവിന്ദ്​ കെജ്​രിവാള്‍ വിശദീകരിക്കണമെന്നാണ്​കപില്‍ മിശ്രയുടെ പുതിയ ആവശ്യം. ട്വിറ്ററിലാണ്​ നേതാക്കളുടെ വിദേശ യാത്രയെ കുറിച്ച്‌​ ചോദ്യം ഉന്നയിച്ചത്​. ആരാണ്​ സഞ്​ജയ്​ സിങ്ങി​​െന്‍റയും അശുതോഷി​​െന്‍റയും റഷ്യന്‍ യാത്രയുടെ സ്​പോണ്‍സര്‍ണമാര്‍ എന്നാണ്​ ട്വിറ്ററിലൂടെ കപില്‍ മിശ്ര ഉന്നയിച്ച ചോദ്യം.


ഹവാല ഇടപാടുകളിലൂടെയാണ്​ ആം ആദ്​മി പാര്‍ട്ടിക്ക്​ ഫണ്ട്​ ലഭിച്ച​െതന്ന്​ നേരത്ത കപില്‍ മിശ്ര ആരോപിച്ചിരുന്നു. എന്നാല്‍ അരവിന്ദ്​ കെജ്​രിവാളോ മറ്റ്​ പാര്‍ട്ടി അംഗങ്ങളോ മിശ്രയുടെ ആരോപണങ്ങള്‍ക്കൊന്നും പ്രതികരിച്ചിട്ടില്ല.




Sharing is Caring