ആന്ധ്രാപ്രദേശ് ഗ്രാമീണ വികസന മന്ത്രിയായ ഡോ. പി. നാരായണന്റെ മകന്‍ നിഷിത് നാരായണ (23) അപകടത്തില്‍ മരണപ്പെട്ടു. കൂടെ സുഹൃത്തായ രാജ രവിവര്‍മയും മരണപ്പെട്ടു. നിഷിതും സുഹൃത്തും സഞ്ചരിച്ച കാര്‍ മെട്രോ റെയില്‍ പില്ലറില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.
റോഡില്‍ അപകടകരമായ വളവില്‍ വച്ചാണ് വാഹനം പില്ലറില്‍ ഇടിച്ചത്. വളവില്‍ പഡ്ഢമ്മ ക്ഷേത്രത്തിനു സമീപമാണ് അപകടം നടന്നത്. അമിതവേഗം കാരണം നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമെന്ന് പൊലിസ് അറിയിച്ചു. അപകടത്തില്‍പ്പെട്ട ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.













