ആന്തൂരില്‍ പ്രവാസിയുടെ ആത്മഹത്യ, നഗരസഭാധ്യക്ഷയെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്; തിരുവഞ്ചൂര്‍


കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത കേസില്‍ നഗരസഭാ ചെയര്‍പേഴ്സണെ രക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന വിമര്‍ശനവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥരുടെ തലപ്പത്തിരിക്കുന്ന വ്യക്തിയുടെ ഇംഗിതത്തിന് എതിരെ കീഴുദ്യോഗസ്ഥര്‍ കര്‍ക്കശ നിലപാടെടുക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മുന്‍സിപ്പല്‍ സെക്രട്ടറിയൊക്കെ വെറും ഉപകരണം മാത്രമാണെന്നും തീരുമാനമെടുക്കുന്നത് മുന്‍സിപ്പല്‍ ചെയര്‍പേഴ്സണാണെന്നും അദ്ദേഹംപറഞ്ഞു . ആന്തൂര്‍ നഗരസഭയിലെ ഉദ്യോഗസ്ഥരാരും കുറ്റക്കാരല്ലെന്ന് മന്ത്രിമാര്‍ പറയുന്നതില്‍ നിന്ന് അന്വേഷണത്തെ വഴി തിരിക്കാൻ നടത്തുന്ന ശ്രമമാണിതെന്ന് വ്യക്തമാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി നല്‍കാത്തത് ആരാണെന്നും അതിന് പിന്നിലെ ഉദ്ദേശം എന്താണെന്നും ഇപ്പോള്‍ വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണെതിരെ എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.




Sharing is Caring