ഹൈദരാബാദ്: സംഗറെഡ്ഢിയിലെ ഐ.ഐ.ടി കാമ്ബസ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഡിസൈനിങ് ബിരുദാനന്തര ബിരുദ അവസാന വര്‍ഷ വിദ്യാര്‍ഥിയായ മാര്‍ക് ആന്‍ഡ്രൂസ് ചാള്‍സ് (24) ആണ് മരിച്ചത് .അവസാന പരീക്ഷ എഴുതാനായി ഹോസ്റ്റലിലെത്തിയ ചാള്‍സിനെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മുറിയില്‍ നിന്ന് കണ്ടെത്തിയ ആത്മഹത്യാ കുറിപ്പിൽ പറയുന്നത് ‘ തെന്റ തീരുമാനത്തില്‍ മാതാപിതാക്കളോട് മാപ്പുചോദിക്കുന്നുവെന്ന് ആണ് .മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.













