ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍ പോസ്റ്റ് ഓഫീസുകളില്‍ അവസരം


പോസ്റ്റ് ഓഫീസുകളില്‍ നിന്നും ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താനും കാര്‍ഡിന്റെ പുതുക്കല്‍ തുടങ്ങിയവ പരിശോധിക്കാനും സംവിധാനം ഒരുങ്ങുന്നു. പൊതുജനങ്ങള്‍ക്ക് സ്വകാര്യപ്രദമായ രീതിയില്‍ തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകളില്‍ തെറ്റുതിരുത്തല്‍ കേന്ദ്രങ്ങള്‍ ഒരുക്കാനാണ് ആലോചിക്കുന്നത്.


ഒന്നര ലക്ഷത്തോളം രൂപ ആധാര്‍ എടുക്കാനും തെറ്റു തിരുത്താനുമുള്ള സംവിധാനങ്ങള്‍ പോസ്റ്റ് ഓഫീസുകളില്‍ ഒരുക്കാന്‍ വേണ്ടി വരുന്നതിനാല്‍ തെറ്റു തിരുത്തല്‍ മാത്രമേ ഇപ്പോള്‍ നടപ്പിലാക്കുന്നുള്ളു. തുടര്‍ന്ന് ആധാര്‍ എടുക്കാനുള്ള സൗകര്യവും പോസ്റ്റ് ഓഫീസ് നടപ്പിലാക്കും.


യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ അനുമതി പോസ്റ്റ് ഓഫീസിന് ലഭിച്ചിട്ടുണ്ട്. കേരളത്തിലെ 99 ശതമാനം ആളുകളും ആധാര്‍ എടുത്തു കഴിഞ്ഞതിനാലാണ്‌തെറ്റുതിരുത്തലിനു പ്രാധാന്യം നല്‍കിയിരിക്കുന്നത്.



Sharing is Caring