‘ആധാരങ്ങള്‍ക്കും പിടിവീണു’; എല്ലാ ഭൂരേഖകളും ആഗസ്റ്റ് 14നകം ആധാറുമായി ബന്ധിപ്പിക്കണം; അല്ലാത്തവ ബിനാമി വസ്തുവായി കണക്കാക്കുമെന്ന് കേന്ദ്രം


1950ന് ശേഷമുള്ള മുഴുവന്‍ ഭുരേഖകളും ആധാറുമായി ബന്ധിപ്പിക്കണം സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കത്തയച്ചു.
ആഗസ്റ്റ് 14നുള്ളില്‍ എല്ലാ ഭൂരേഖകളും ആധാര്‍കാര്‍ഡുമായി ബന്ധിപ്പിക്കണം. പാന്‍കാര്‍ഡുമായും വസ്തു രേഖകള്‍ ബന്ധിപ്പിക്കണമെന്നും കത്തില്‍ പറയുന്നു.
ഇക്കാര്യത്തില്‍ വീഴ്ച്ച വരുത്തുന്ന ഉടമകളെ ബിനാമിയായി കണക്കാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എല്ലാ ഭൂരേഖകളും ഡിജിറ്റല്‍ രേഖയായി സൂക്ഷിക്കണമെന്നും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.




Sharing is Caring