ആദ്യറൗണ്ടില്‍ വട്ടിയൂര്‍ക്കാവിലും കോന്നിയിലും എല്‍ഡിഎഫ്; മൂന്നിടത്ത് യുഡിഎഫ്


തിരുവനന്തപുരം: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ആദ്യ റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ കോന്നിയിലും വട്ടിയൂര്‍ക്കാവിലും എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. കെ യു ജനീഷ്‌കുമാര്‍ കോന്നിയില്‍ 1255 വോട്ടുകള്‍ക്കും, വി കെ പ്രശാന്ത് 1700 വോട്ടുകള്‍ക്കും ലീഡ് ചെയ്യുകയാണ്.


അരൂരില്‍ 963 വോട്ടുകള്‍ക്ക് ഷാനിമോള്‍ ഉസ്മാനും എറണാകുളത്ത് 2117 വോട്ടുകള്‍ക്ക് ടി ജെ വിനോദും മഞ്ചേശ്വരത്ത് എം സി കമറുദ്ദീന്‍ 2714 വോട്ടുകള്‍ക്കും ലീഡ് ചെയ്യുകയാണ്.




Sharing is Caring