ആദായ നികുതി വകുപ്പിന്റെ നടപടികള്‍ തുടര്‍ന്നാല്‍ ക്ലബ്ബ് വിടുമെന്ന് നെയ്മറിന്റെ അച്ഛന്‍


NEYMARബാഴ്‌സലോണ താരം നെയ്മര്‍ ക്ലബ്ബ് വിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സ്‌പെയിനിലെ ആദായ നികുതി വകുപ്പിന്റെ നടപടികള്‍ തുടര്‍ന്നാല്‍ ക്ലബ്ബ് വിടുമെന്ന് നെയ്മറിന്റെ അച്ഛന്‍ നെയ്മര്‍ സീനിയറാണ് വ്യക്തമാക്കിയത്.സ്പാനിഷ് ആദായ നികുതി വകുപ്പ് തുടര്‍ച്ചയായി ഉപദ്രവിക്കുകയാണെന്നും നടപടികള്‍ പിന്‍വലിച്ചില്ലെങ്കില്‍ സ്‌പെയിനില്‍ നിന്നും മടങ്ങും എന്നുമാണ് നെയ്മര്‍ സീനിയര്‍ പറയുന്നത്. നെയ്മര്‍ സീനിയറുടെ പ്രഖ്യാപനത്തോടെ മറ്റ് ക്ലബ്ബുകള്‍ ബ്രസീലിയന്‍ താരത്തെ സ്വന്തമാക്കാന്‍ ശ്രമം ആരംഭിച്ചതായും വാര്‍ത്തകളുണ്ട്.




Sharing is Caring