ആത്മീയ ഗുരു ‘കല്‍ക്കി ഭഗവാന്റെ’ ആശ്രമത്തില്‍ റെയ്ഡ്;കണക്കില്‍പ്പെടാത്ത 409 കോടി രൂപ കണ്ടെടുത്തു


ബംഗളൂരു: സ്വയം അവരോധിത ആത്മീയ ഗുരു ‘കല്‍ക്കി ഭഗവാന്റെ’ വിവിധ കേന്ദ്രത്തില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ വന്‍ വെട്ടിപ്പ് കണ്ടെത്തി. വിഷ്ണുവിന്റെ പത്താം അവതാരമെന്ന് സ്വയം വിശേഷിപ്പിച്ച ഗുരുവിന്റെ കേന്ദ്രങ്ങളില്‍ നിന്ന് കണക്കില്‍പ്പെടാത്ത 409 കോടി രൂപ വിലമതിക്കുന്ന സാധനങ്ങളാണ് പിടികൂടിയത്. പണമായി മാത്രം 93 കോടി രൂപ കണ്ടെടുത്തു.


ആന്ധ്രപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളിലായി 40 കേന്ദ്രങ്ങളിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. മകന്‍ കൃഷ്ണയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും റെയ്ഡ് നടത്തി. കല്‍ക്കിയുടെ ആശ്രമങ്ങളുള്ള ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു, ചിറ്റൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്.




Sharing is Caring