മുന്‍ ഡിജിപി വി.ആര്‍. രാജീവന്‍ അന്തരിച്ചു


കൊച്ചി : മുന്‍ ഡിജിപി ശ്രീ.വി.ആര്‍. രാജീവന്‍ ഐ പി എസ് അന്തരിച്ചു. ഇന്ന് രാവിലെ 6.30നായിരുന്നു മരണം സംഭവിച്ചത്. ഏറെനാളായി അദ്ദേഹം അസുഖബാധിതനായി കിടപ്പിലായിരുന്നു. കാക്കനാട് ഇടച്ചിറയിലുള്ള സ്വന്തം വസതിയില്‍ വെച്ചായിരുന്നു അന്ത്യം.


പ്രവര്‍ത്തനങ്ങളിലെ ദൃഢതയും പെരുമാറ്റത്തിലെ സൗമ്യതയും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.




Sharing is Caring