ആട് ആന്റണിയുടെ ശിക്ഷ ഇന്ന് വിധിക്കും


പൊലീസുകാരന്‍ മണിയന്‍പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി ആട് ആന്റണിയുടെ ശിക്ഷാ വിധി ഇന്ന്‌ കോടതി പ്രഖ്യാപിക്കും. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുന്നത്. കേസില്‍ ആട് ആന്റണി കുറ്റക്കാരനാണെന്ന് ഇക്കഴിഞ്ഞ 22 ന് കോടതി കണ്ടെത്തിയിരുന്നു. അതേസമയം മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ പ്രവേശിക്കുന്നതിന് വിലക്ക് വന്നു. മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ പ്രവേശിപ്പിക്കരുതെന്ന് അഭിഭാഷകരാണ് ജഡ്ജിയെ അറിയിച്ചത്. കോടതിയില്‍ പ്രവേശിച്ചാല്‍ മാധ്യമ പ്രവര്‍ത്തകരെ തടയുമെന്നും ഇത് സംഘര്‍ഷത്തിലേക്ക് നയിക്കുമെന്നുള്ളതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അഭിഭാഷകര്‍ പൊലീസിനെയും അറിയിച്ചിട്ടുണ്ട്.




Sharing is Caring