പൊലിസുകാരനായ മണിയന് പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണിക്കെതിരേയുള്ള കേസില്‍ വിധി ഇന്ന്. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്.
2012 ജൂണ്‍ 26നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കൊല്ലത്തെ പാരിപ്പള്ളിയില്‍ മോഷണം നടത്തിയ ശേഷം വാനില്‍ വന്ന ആട് ആന്റണിയെ എസ്.ഐ ജോയിയും പൊലിസ് ഡ്രൈവര്‍ മണിയന്‍പിള്ളയും ചേര്‍ന്ന് തടഞ്ഞു. രക്ഷപ്പെടാനായി ആട് ആന്റണി വാനിലുണ്ടായിരുന്ന കമ്പിപ്പാരയെടുത്ത് ജോയിയെയും മണിയന്‍പിള്ളയെയും ആക്രമിക്കുകയായിരുന്നു. മണിയന്‍പിള്ള തല്‍ക്ഷണം മരിക്കുകയും എസ്.ഐ ജോയി പരുക്കുകളോടെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.












