പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിൽ വൻ ക്രമക്കേട് നടന്നതായി ഓഡിറ്റ് രേഖകൾ പുറത്തുവന്നതിന് പിന്നാലെ സർക്കാരിനും ദേവസ്വം മന്ത്രി വി എൻ വാസവനുമെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. മന്ത്രി വി എൻ വാസവൻ അയ്യപ്പസംഗമത്തിന്റെ പേരിൽ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. മന്ത്രിക്കെതിരെ നിയമസഭയിൽ സ്പീക്കർക്ക് കത്ത് നൽകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
സംഗമത്തിന്റെ മറവിൽ വൻ തട്ടിപ്പ് നടത്തി. നടത്തിപ്പ് ചുമതല ഊരാളുങ്കലിന് എങ്ങനെ നൽകാനവുമെന്നും കട്ടിലും കിടക്കയും ആര് അടിച്ചോണ്ട് പോയി എന്നും രമേശ് ചെന്നിത്തല ചോദിച്ചു. നടത്താത്ത ഭജനയുടെ പേരിൽ പോലും ബില്ല് ഉണ്ടാക്കി. വി എൻ വാസവൻ രാജി വെക്കണമെന്ന് രമേശ് ചെന്നത്തല ആവശ്യപ്പെട്ടു.














