ആകാശത്ത് വെച്ച് വിമാനയാത്രക്കാരിക്ക് സുഖ പ്രസവം


ആകാശത്ത് വെച്ച് വിമാനയാത്രക്കാരിക്ക് സുഖ പ്രസവം. സഊദി അറേബ്യന്‍ ബോയിംഗ് 777 എസ് വി 21 വിമാനത്തിലാണ് അത്യപൂര്‍വ്വ സംഭവം നടന്നത്. ജിദ്ദയില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പറക്കുകയായിരുന്ന വിമാനത്തില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം.


വിമാനം നോര്‍ത്ത് അയര്‍ലന്റ് വ്യോമ പരിധിയില്‍ കൂടി പറക്കുമ്പോഴാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ഇതേ തുടര്‍ന്ന് ലണ്ടനിലേക്ക് വിമാനം തിരിച്ചുവിടുകയും ഹീത്രൂ വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കുകയും ചെയ്തു. സുഖകരമായ ലാന്റിങ്ങിനു വേണ്ടി വിമാനത്തിലെ ഇന്ധനം കത്തിച്ചു ഒഴിവാക്കിയിരുന്നു. വിമാനത്തിലെ എയര്‍ഹോസ്റ്റസുമാരാണ് പ്രസവ ശുശ്രൂഷ നല്‍കിയത്.


ഏഴു മാസം ഗര്‍ഭിണിയായ യുവതി വിമാനയാത്രക്ക് അനുമതി നല്‍കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുമായാണ വിമാനത്തില്‍ കയറിയത്. എന്നാല്‍ വിമാനം പറന്നുയര്‍ന്ന് ശേഷം യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു.



Sharing is Caring