ആ നാഴികക്കല്ല് പിന്നിടാന്‍ ധോണി ഇന്നിറങ്ങും


തന്റെ കരിയറിലുടനീളം റെക്കോഡുകളുടെ പെരുമഴതന്നെയാണ് മഹേന്ദ്ര സിംഗ് തീര്‍ത്തുകൊണ്ടിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാനത്തേ ടി-20 മത്സരത്തിനായി ന്യൂലാന്റില്‍ ഇറങ്ങുമ്പോള്‍ ധോണിയേ കാത്തിരിക്കുന്നത് മറ്റൊരു നേട്ടമാണ്. അന്താരാഷ്ട്ര ടി-20യില്‍ ആദ്യമായി 50 ക്യാച്ച് നേടാന്‍ പോകുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കാന്‍ ഒരേയൊരു ക്യാച്ചുകൂടി മതി ധോണിയ്ക്ക്.


നിലവില്‍ ടി-20യില്‍ ഏറ്റവുമധികം ക്യാച്ചുമായി (49) ധോണി തന്നെയാണ് മുന്നില്‍. ഇന്ന് നടക്കുന്ന ടി-20യില്‍ ക്യാച്ചിന്റെ എണ്ണത്തില്‍ ‘അര്‍ദ്ധ സെഞ്ച്വറി’ തികയ്ക്കാന്‍ ധോണിയ്ക്ക് കഴിയുമോ എന്ന് ആരാധകര്‍ കാത്തിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ദിനേശ് രാംദിന്‍ ആണ് ക്യാച്ചുകളുടെ എണ്ണത്തില്‍ ധോണിയ്ക്ക് പിറകില്‍. 32 ക്യാച്ചുകളാണ് രാംദിന്‍ സ്വ്ന്തമാക്കിയിരിക്കുന്നത്. 30 ക്യാച്ചുമായി ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ്കീപ്പര്‍ ഡികോക്ക് നേടിയിരിക്കുന്നത്.


സ്റ്റംപിങ്ിന്റെ കാര്യത്തിലും മുന്നിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് ധോണി. ഏറ്റവുമധികം സ്റ്റംപിഗ് എന്ന റെക്കോഡ് നിലവില്‍ പാകിസ്താന്റെ കമ്രാന്‍ അക്മലിനാണ്.32 സ്റ്റംപിങ് ആണ് കമ്രാന്‍ അക്മല്‍. ഇത് മറികടക്കാന്‍ 4 സ്റ്റംപിങ് കൂടെ മതി മുന്‍ ഇന്ത്യന്‍ നായകന്.



Sharing is Caring