അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് മ​ര​ണം ഒ​രു ല​ക്ഷം ക​ട​ന്നു


ന്യൂ​യോ​ര്‍​ക്ക്: അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് മ​ര​ണം ഒ​രു ല​ക്ഷം ക​ട​ന്നു. 1,00,064 പേ​രാ​ണ് ഇ​തു​വ​രെ അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. ഇ​പ്പോ​ഴും ദി​നം​പ്ര​തി പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് അ​ളു​ക​ള്‍​ക്കാ​ണ് ഇ​വി​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്.


17,13,607 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രി​ല്‍ 11,44,765 പേ​ര്‍ ചി​കി​ത്സ​യി​ലാ​ണ്. 4,68,778 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്‌ അ​മേ​രി​ക്ക​യി​ല്‍ മ​ര​ണ​നി​ര​ക്കി​ല്‍ നേ​രി​യ കു​റ​വു​ണ്ട്.


അ​മേ​രി​ക്ക​യി​ല്‍ ന്യൂ​യോ​ര്‍​ക്ക് ന​ഗ​ര​ത്തി​ലാ​ണ് കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. 29,310 പേ​രാ​ണ് ഇ​വി​ടെ മാ​ത്രം മ​രി​ച്ച​ത്. 3,72,494 പേ​ര്‍​ക്ക് ന്യൂ​യോ​ര്‍​ക്കി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ന്യൂ​ജ​ഴ്സി (11,192), മി​ഷി​ഗ​ന്‍ (5,240), മാ​സ​ച്യു​സെ​റ്റ്സ് (6,416), ഇ​ല്ലി​നോ​യി (4,884), ക​ണ​ക്ടി​ക്ക​ട്ട് (3,742), പെ​ന്‍​സി​ല്‍​വാ​നി​യ (5,184), ക​ലി​ഫോ​ര്‍​ണി​യ (3,809) സം​സ്ഥാ​ന​ങ്ങ​ളി​ലും മ​ര​ണം കൂ​ടി​വ​രി​ക​യാ​ണ്.



Sharing is Caring