കാബൂള്‍: അഫ്ഗാനിസ്ഥാനിലെ മോമണ്ടാരയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 68 ആയി. 165 പേര്‍ക്കാണ് പരിക്കേറ്റത്. മോമണ്ടാരയിലെ നന്ഗര്ഹര് പ്രവിശ്യയിലായിരുന്നു ആക്രമണം.
അച്ചിന് ജില്ലാ പോലീസ് മേധാവിക്കെതിരെ പ്രതിഷേധിച്ചവരുടെ ഇടയില്‍ കടന്നുകയറിയ ചാവേറാണ് പൊട്ടിത്തെറിച്ചത്. പോലീസ് കമാന്‍ഡറുടെ രാജി ആവശ്യപ്പെട്ടായിരുന്നു ആളുകള്‍ തടിച്ചു കൂടിയത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. താലിബാനാണ് ആക്രമണത്തിനു പിന്നിലെന്നു സംശയിക്കുന്നതായി അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം ജനുവരിയില്‍ കാബൂളില്‍ താലിബാന് നടത്തിയ ചാവേറാക്രമണത്തില്‍ 103 പേരാണ് കൊല്ലപ്പെട്ടത്.