അ​ഫ്ഗാ​ന്‍ ചാ​വേ​റാ​ക്ര​മ​ണം: മ​ര​ണം 68 ആ​യി

കാ​ബൂ​ള്‍: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ മോ​മ​ണ്ടാ​ര​യി​ലു​ണ്ടാ​യ ചാ​വേ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 68 ആ​യി. 165 പേ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. മോ​മ​ണ്ടാ​ര​യി​ലെ ന​ന്‍​ഗ​ര്‍​ഹ​ര്‍ പ്ര​വി​ശ്യ​യി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം.

അ​ച്ചി​ന്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ച്ച​വ​രു​ടെ ഇ​ട​യി​ല്‍‌ ക​ട​ന്നു​ക​യ​റി​യ ചാ​വേ​റാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. പോ​ലീ​സ് ക​മാ​ന്‍​ഡ​റു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ആ​ളു​ക​ള്‍ ത​ടി​ച്ചു കൂ​ടി​യ​ത്.

ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. താ​ലി​ബാ​നാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഈ ​വ​ര്‍​ഷം ജ​നു​വ​രി​യി​ല്‍ കാ​ബൂ​ളി​ല്‍ താ​ലി​ബാ​ന്‍ ന​ട​ത്തി​യ ചാ​വേ​റാ​ക്ര​മ​ണ​ത്തി​ല്‍ 103 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *