അസം പൗരത്വ രജിസ്റ്റര്‍:പുനഃപരിശോധന സുപ്രീംകോടതി തള്ളി


ന്യൂഡല്‍ഹി: അസം പൗരത്വ രജിസ്റ്റര്‍ പുനഃപരിശോധിക്കാന്‍ അനുമതി നല്‍കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി വീണ്ടും തള്ളി. അന്തിമ കരട് ഓഗസ്റ്റ് മുപ്പത്തിയൊന്നിന് തന്നെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം. പുതുതായി ചേര്‍ത്തവരുടെ പേരുകള്‍ക്കൊപ്പം ഒഴിവാക്കിയവരുടെ വിവരങ്ങളും ഉള്‍പ്പെടുത്തണം. ആധാര്‍ വിവരങ്ങള്‍ പോലെ പൗരത്വ രജിസ്റ്റര്‍ സുരക്ഷിതമായി സൂക്ഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു.


കേന്ദ്രസര്‍ക്കാരിന് പുറമേ അസം സര്‍ക്കാരും പുനഃപരിശോധനക്ക് അനുമതി തേടിയിരുന്നു. അര്‍ഹരല്ലാത്തവര്‍ കടന്നുകൂടിയെന്നാണ് കേന്ദ്ര- അസം സര്‍ക്കാരുകളുടെ വാദം.നിലവില്‍ രാജ്യത്ത് എന്‍ആര്‍സിയുള്ള ഏക സംസ്ഥാനം അസമാണ്. ബംഗ്ലാദേശില്‍ നിന്നും കുടിയേറ്റക്കാര്‍ വ്യാപകമായി പ്രവഹിക്കുന്നെന്നും അവര്‍ അനധികൃതമായി വോട്ട് ചെയ്യുന്നെന്നുമുള്ള ആക്ഷേപത്തെത്തുടര്‍ന്നാണ് പൗരത്വ രജിസ്റ്റര്‍ ഏര്‍പ്പെടുത്തിയത്. നിലവില്‍ 1971 മാര്‍ച്ച്‌ 24-നുശേഷം തങ്ങള്‍ അസമിലാണു താമസിക്കുന്നതെന്നു തെളിയിക്കുന്ന എല്ലാ രേഖകളും സമര്‍പ്പിക്കുന്നവര്‍ക്കേ എന്‍ആര്‍സിയില്‍ പരിഗണനയുള്ളൂ.




Sharing is Caring