ഭര്‍ത്താവും സ്വന്തം സഹോദരിയും തമ്മിലുള്ള അവിഹിത ബന്ധം എതിര്‍ത്ത യുവതിയെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തി. അതും വിവാഹത്തിന്‍റെ ആദ്യനാളുകളില്‍. ഡല്‍ഹി പാലം സ്വദേശിനിയായ പൂജ (21) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് രാഹുല്‍ (25), പൂജയുടെ സഹോദരി റിങ്കി എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. 42 ദിവസം മുന്‍പായിരുന്നും പൂജയും കൊറിയര്‍ കന്പനി ജീവനക്കാരനായ രാഹുലും വിവാഹിതരായത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: വിവാഹത്തിന്‍റെ രണ്ടാം നാള്‍ തന്നെ രാഹുലും ഭാര്യ സഹോദരി റിങ്കിയും തമ്മില്‍ പ്രണയത്തിലായി. എന്തുവില കൊടുത്തും രാഹുലിനെ സ്വന്തമാക്കാന്‍ റിങ്കിയും തീരുമാനിച്ചു. വിവാഹത്തോടെ ദന്പതികള്‍ അവരുടെ ഗുഡ്ഗാവിലുള്ള വീട്ടിലേക്ക് താമസം മാറ്റിയെങ്കിലും രാഹുലും റിങ്കിയും കൂടിക്കാഴ്ച തുടര്‍ന്നിരുന്നു.













