അവിശ്വാസം പാസായി; കല്‍പ്പറ്റ നഗരസഭ എല്‍ഡിഎഫിന്


കല്‍പ്പറ്റ:ചെയര്‍പേഴ്സനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെ കല്‍പ്പറ്റ നഗരസഭാ ഭരണം യുഡിഎഫിന് നഷ് ടമായി.13 നെതിരെ 15 വോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്.


യുഡിഎഫ് വിട്ട ജെഡിയു ഇടതുപക്ഷത്തിനൊപ്പം നിലയുറപ്പിച്ചതോടെയാണ് ചെയര്‍പേഴ്സണ്‍ ഉമൈബ മൊയ്തീന്‍കുട്ടിക്കെതിരായ അവിശ്വാസ പ്രമേയം പാസായത്. നഗരസഭയില്‍ രണ്ട് അംഗങ്ങളാണ് ജെഡിയുവിനുള്ളത്


28 അംഗ നഗരസഭയില്‍ നിലവില്‍ യുഡിഎഫ് പക്ഷത്ത് കോണ്‍ഗ്രസിന് എട്ട് അംഗങ്ങളും ലീഗിന് അഞ്ച് അംഗങ്ങളുമാണുള്ളത്. എല്‍ഡിഎഫില്‍ സിപിഎമ്മിന് 10 ഉം സിപിഐക്ക് രണ്ടും. ജെഡിയുവിന്റെ രണ്ട് പേരും കോണ്‍ഗ്രസ് വിമതനായി ജയിച്ച ആര്‍ രാധാകൃഷ്ണനും പ്രമേയത്തെ പിന്തുണച്ചു.



Sharing is Caring