‘അവരെ കൊന്നുകളഞ്ഞേക്ക്, ഒരു പ്രശ്‌നവും ഉണ്ടാകില്ല’; കുമാരസ്വാമിയുടെ ഫോണ്‍സംഭാഷണം വിവാദത്തില്‍


ജനതാദള്‍ എസ് നേതാവിനെ കൊലപ്പെടുത്തിയവരെ വെടിവച്ച്‌കൊല്ലാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയ മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമി വിവാദത്തില്‍. മുഖ്യമന്ത്രിയുടെ ദൃശ്യങ്ങള്‍ ഒരു സ്വകാര്യചാനലാണ് പുറത്തുവിട്ടത്.


മാണ്ഡ്യയിലെ ജനതാദള്‍ എസ് പ്രാദേശിക നേതാവായ ഹൊന്നലഗരെ പ്രകാശിനെ ബൈക്കിലെത്തിയ സംഘം തിങ്കളാഴ്ച വൈകീട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഈ അക്രമി സംഘത്തെ ദയാദാക്ഷിണ്യം കൂടാതെ വെടിവച്ചുകൊല്ലാനാണ് കുമാരസ്വാമി നിര്‍ദേശം നല്‍കിയത്.


‘കൊലപാതകത്തില്‍ ഞാന്‍ നിരാശനാണ്. അദ്ദേഹം ഒരു നല്ല മനുഷ്യനായിരുന്നു. കൊന്നവരെ എനിക്കറിയില്ല. പക്ഷേ, അവരെ ദയയേതുമില്ലാതെ വെടിവെച്ച്‌ കൊല്ലണം, ഒരു പ്രശ്​നവും ഉണ്ടാകില്ല’ – എന്നാണ് കുമാരസ്വാമി ഫോണിലൂടെ പറഞ്ഞത്. സംഭവം വിവാദമായതോടെ വിശദീകരണവുമായി കുമാരസ്വാമി രംഗത്തെത്തി. പെട്ടന്നുണ്ടായ വികാര വിക്ഷോഭത്തില്‍ അങ്ങനെ സംസാരിച്ച്‌ പോയതാണെന്നും മുഖ്യമന്ത്രിയെന്ന നിലയില്‍ ആര്‍ക്കെങ്കിലും നിര്‍ദേശം നല്‍കിയതല്ലെന്നുമാണ് വിശദീകരണം.



Sharing is Caring