ഇന്ത്യ, ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ്‌ നാളെ ആരംഭിക്കും


ഇന്ത്യ, ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ്‌ നാളെ ആരംഭിക്കും. മെല്‍ബണില്‍ ആണ് മത്സരം നടക്കുന്നത്.നാളെ ഇന്ത്യന്‍ സമയം രാവിലെ അഞ്ചുമണിക്ക് മത്സരം ആരംഭിക്കും. സോണി ചാനലില്‍ തല്‍സമയം മല്‍സരം കാണാം. നാലു ടെസ്റ്റുകള്‍ ഉള്ള പരമ്ബരയില്‍ ഇരു ടീമുകളും ഓരോ കളികള്‍ ജയിച്ചു. ആദ്യ മത്സരം ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മത്സരം ഓസ്‌ട്രേലിയ ജയിച്ചിരുന്നു. വലിയ മാറ്റങ്ങള്‍ ഒന്നും തന്നെ ഇല്ലാതെയാകും ഇരു ടീമുകളും മൂന്നാം ടെസ്റ്റിന് ഇറങ്ങുന്നത്. നാലാം ടെസ്റ്റ് ജനുവരി മൂന്നിനാണ് ആരംഭിക്കുന്നത്.


അതെ സമയം രണ്ടാം ടെസ്റ്റില്‍ കോഹ്‌ലിയുടെ പെരുമാറ്റത്തിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ക്യാപ്റ്റന്‍ എന്ന നിലയില്‍ ഇത്രയും ദേഷ്യം പാടില്ലെന്ന് ആരാധകരും, ഓസ്‌ട്രേലിയന്‍ പത്രങ്ങളും പറഞ്ഞു. എന്നാല്‍ കോഹ്ലി അധികമായി ഒനും ചെയ്തില്ലെന്ന് പറഞ്ഞു മുന്‍ ഇന്ത്യന്‍ നായകന്‍ ഗാംഗുലി രംഗത്തുവന്നിരുന്നു.




Sharing is Caring