അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ സംഘര്‍ഷം; 41 പേര്‍ക്ക് പരുക്ക്


ലക്‌നൗ: അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ ഉണ്ടായ(എഎംയു) സംഘര്‍ഷത്തില്‍ 41 പേര്‍ക്ക് പരുക്കേറ്റു. സംഘര്‍ഷത്തില്‍ 28 വിദ്യാര്‍ഥികള്‍ക്കും 13 പൊലീസുകാര്‍ക്കുമാണ് പരുക്കേറ്റിരിക്കുന്നത്.


മുഹമ്മദ് അലി ജിന്നയുടെ ചിത്രം നീക്കം ചെയ്യണമെന്ന ആവശ്യമുന്നയിച്ച്‌ എബിവിപിയുടേയും ഹിന്ദു യുവവാഹിനിയുടേയും നേതൃത്വത്തില്‍ നടന്ന മാര്‍ച്ചിലായിരുന്നു സംഘര്‍ഷം ഉണ്ടായത്. വിദ്യാര്‍ഥികള്‍ സിവില്‍ ലൈന്‍ പൊലീസ് സ്റ്റേഷനിലേക്കാണ് മാര്‍ച്ച്‌ നടത്തിയത്.




Sharing is Caring