അറബിയിൽ സംസാരിച്ച യൂട്യൂബ് സ്റ്റാറിനെ വിമാനത്തിൽ നിന്നും പുറത്താക്കി


ന്യൂയോര്‍ക്ക്: അറബിയില്‍ സംസാരിച്ചതിന്റെ പേരില്‍ യൂട്യൂബ് സ്റ്റാറിനെ അമേരിക്കയില്‍ വിമാനത്തില്‍ നിന്ന് പുറത്താക്കി. യെമനി-അമേരിക്കന്‍ വശംജനായ ആദം സലെയെയാണ് പ്രമുഖ അമേരിക്കന്‍ വിമാന കമ്ബനിയായ ഡെല്‍റ്റ എയര്‍ലൈന്‍സില്‍ നിന്ന് പുറത്താക്കിയത്. ലണ്ടനില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകുന്ന വിമാനത്തിലായിരുന്നു സംഭവം.


താൻ അമ്മയോട് അറബിയില്‍ സംസാരിച്ചതിന് വിമാനത്തില്‍ നിന്ന് പുറത്താക്കിയെന്നാരോപിച്ച്‌ ആദം സലെ സംഭവത്തിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഞങ്ങള്‍ ഒരു പ്രത്യേക ഭാഷ സംസാരിക്കുന്നവരാണെന്നാണ് ഇവര്‍ പറയുന്നതെന്നും താടിയുള്ളതിന്റെ പേരില്‍ തന്നെ വംശീയവാദിയായി വിമാനത്തിലുണ്ടായിരുന്ന ചിലര്‍ ചിത്രീകരിച്ചെന്നും സലെ പറയുന്നു.


ഡെല്‍റ്റ എയര്‍ലൈന്‍സിനെ ബഹിഷ്കരിക്കാന്‍ ആവശ്യപ്പെട്ട് സലെയുടെ ട്വിറ്റര്‍ രണ്ടു ലക്ഷത്തോളം പേരാണ് റീ ട്വീറ്റ് ചെയ്തത്.



Sharing is Caring