അറബിക്കടലില്‍ ഹിക്ക ചുഴലിക്കാറ്റ് ; കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത


തിരുവനന്തപുരം: അറബിക്കടലില്‍ ഹിക്ക ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥവകുപ്പ്. ചുഴലിക്കാറ്റ് സെപ്റ്റംബര്‍ 25 ഓടെ ശക്തി കുറഞ്ഞ് ഹിക്ക ഒമാന്‍ തീരത്തേക്ക് പ്രവേശിക്കുമെന്നാണ് അറിയിപ്പ് ഉള്ളത്.
അടുത്ത 24 മണിക്കൂറില്‍ ഗുജറാത്ത് തീരങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.


കേരളത്തിന് ഹിക്ക ചുഴലിക്കാറ്റിന്റെ ഭീഷണി ഇല്ലെങ്കിലും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യുനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമായി സെപ്റ്റംബര്‍ 25-26 തീയതികളില്‍ കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.




Sharing is Caring