ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ജാമ്യം തേടിയുള്ള മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഹർജി സുപ്രീം കോടതി ഇന്നു പരിഗണിക്കും.സിബിഐ അറസ്റ്റ് ശരിവെച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്താണ് കേജ്രിവാള് സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്.
മദ്യ നയ കേസില്‍ മാർച്ച് 21നാണ് മുഖ്യമന്ത്രി കേജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
കേജ്രിവാള് തിഹാർ ജയിലില്‍ കഴിയവേ ജൂണ്‍ 26 നാണ് സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസില്‍ ജൂലൈ 12 ന് കേജ്രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, സിബിഐ കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ജയില്‍ മോചിതനാകാൻ കഴിഞ്ഞിരുന്നില്ല.

സിബിഐ കേസില്‍ ജാമ്യം ആവശ്യപ്പെട്ട് കേജ്രിവാള് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ഹർജി തള്ളുകയായിരുന്നു. ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാനാണ് കോടതി നിർദേശിച്ചത്. അറസ്റ്റ് നിയമവിരുദ്ധമാണെന്നു പറയാനാകില്ലെന്നാണ് ജസ്റ്റിസ് നീന ബൻസാല്‍ കൃഷ്ണ വ്യക്തമാക്കിയത്.













