അരവിന്ദ് കെജ്രിവാളിന് നല്‍കിയിരുന്ന സുരക്ഷ പഞ്ചാബ് പോലീസ് പിന്‍വലിച്ചു


ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന് നല്‍കിയിരുന്ന സുരക്ഷ പഞ്ചാബ് പോലീസ് പിന്‍വലിച്ചു.തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഡല്‍ഹി പോലീസിന്റെയും നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനം.


ബന്ധപ്പെട്ട അധികാരികളുടെ നിര്‍ദ്ദേശങ്ങളാണ് സുരക്ഷ പിന്‍വലിച്ചതിന് പിന്നിലെന്ന് പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് ചൂണ്ടിക്കാട്ടി കെജ്രിവാളിനെതിരെയുള്ള സുരക്ഷാ ഭീഷണികളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പഞ്ചാബ് പോലീസ് ബന്ധപ്പെട്ട ഏജന്‍സികളുമായി നിരന്തരം പങ്കുവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


അരവിന്ദ് കെജ്രിവാളിനെതിരായ സുരക്ഷാ ഭീഷണികളില്‍ ഞങ്ങള്‍ക്ക് വളരെയധികം ആശങ്കയുണ്ട്.നേതാക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഡല്‍ഹി പോലീസുമായും മറ്റ് ഉത്തരവാദിത്തപ്പെട്ട ഏജന്‍സികളുമായും അടുത്ത് പ്രവര്‍ത്തിക്കുന്നത് ഞങ്ങള്‍ തുടരുമെന്നും ഗൗരവ് യാദവ് പറഞ്ഞു
അരവിന്ദ് കെജ്രിവാള്‍ ഇതിനകം തന്നെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സുരക്ഷാ സംവിധാനങ്ങളിലൊന്നായ ഇസഡ് സുരക്ഷയുടെ സംരക്ഷണത്തിലാണെന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്.



Sharing is Caring