അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തില്‍ പ്രകോപനപരമായ പ്രസംഗം നടത്തി ബിജെപി എംഎല്‍എ. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് തടസം നില്ക്കുന്നവരുടെ തലകൊയ്യുമെന്ന് തെലങ്കാന ബിജെപി എംഎല്തഎ രാജാസിങ് പറഞ്ഞു. ഹൈദരാബാദില്‍ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയോധ്യയില്‍ രാമക്ഷേത്രം പണിതാല്‍ ഭയാനകമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മജ്ലിസ് ഇത്തിഹാദ് ഉല് മുസ്ലിമിന് നേതാവ് മുമ്ബ് പ്രസ്താവന നടത്തിയിരുന്നു. ഇതിന് മറുപടിയെന്നോണമാണ് രാജാ സിങിന്റെ പ്രസ്താവന.













