അയോദ്ധ്യ കേസ് : ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തില്‍ ജഡ്ജിമാര്‍ യോഗം ചേര്‍ന്നു


ന്യൂഡല്‍ഹി: മാരത്തോണ്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായതിന് പിന്നാലെ അയോദ്ധ്യ കേസിലെ വിധിയെഴുത്തിനെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തില്‍ ഭരണഘടന ബെഞ്ചിലെ ജഡ്ജിമാര്‍ യോഗം ചേര്‍ന്നു. രാവിലെ ചീഫ് ജസ്റ്റിസിന്റെ ചേംബറിലായിരുന്ന യോഗം. യോഗത്തിന്റെ തീരുമാനങ്ങള്‍ പുറത്തുവിട്ടിട്ടില്ല.


ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി നവംബര്‍ 17ന് വിരമിക്കും. ആയിരക്കണക്കിന് രേഖകള്‍ പരിശോധിച്ച്‌ അതിന് മുമ്ബ് വിധിയെഴുതുക എന്ന ശ്രമകരമായ ദൗത്യമാണ് ജഡ്ജിമാര്‍ക്ക് മുമ്ബിലുള്ളത്. ഇതോടൊപ്പം മധ്യസ്ഥ സമിതി നല്‍കിയ റിപ്പോര്‍ട്ടും ജഡ്ജിമാര്‍ പരിശോധിച്ചതായാണ് സൂചന. അയോധ്യ കേസിലെ വിധി സമയബന്ധിതമായി പൂര്‍ത്തിയാക്കാനായി മുന്‍നിശ്ചിയ ഔദ്യോഗിക വിദേശയാത്ര ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി റദ്ദാക്കിയിരുന്നു.


അതിനിടെ കോടതി മുറിയില്‍ ഹിന്ദുസംഘടനകള്‍ നല്‍കിയ രേഖ വലിച്ചുകീറിയ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവനാനെതിരെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് ഹിന്ദുമഹാസഭ പരാതി നല്‍കി. രാജീവ് ധവാന്റെ മുതിര്‍ന്ന അഭിഭാഷക പദവി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സേന ചീഫ് ജസ്റ്റിസിന് കത്തും നല്‍കിയിട്ടുണ്ട്.



Sharing is Caring