അയാൾ എന്നെ തൊടാൻ അറച്ചു :അമല പോൾ


വിവാഹ മോചനത്തിന് ശേഷം അമല പോൾ വേറെ ലെവലാണ്. ഗ്ലാമർ വേഷത്തിലഭിനയിക്കാൻ അമലയ്ക്ക് യാതൊരു മടിയുമില്ല. നടൻ ബോബി സിൻഹയ്ക്ക് ഒപ്പം അഭിനയിച്ച അനുഭവം പങ്കു വയ്ക്കുകയാണ് അമല പോൾ. തിരുട്ട പയലേ 2 എന്ന ചിത്രത്തിലെ അനുഭവം പങ്കു വയ്ക്കുകയാണ് അമല. ചിത്രത്തിൽ അഭിനയിക്കുമ്പോൾ ബോബി തന്നെ തൊടാൻ അറച്ചെന്ന് അമല പറഞ്ഞു. ബോബി സിൻഹയുമായി അഭിനയിച്ചത് വേറെ അനുഭവമായിരുന്നു.
അടുത്തിടപ‍ഴകുന്ന നിരവധി രംഗങ്ങൾ തിരുട്ടു പയലേ 2 എന്ന ചിത്രത്തിലുണ്ടായിരുന്നു. എന്നാൽ തന്‍റെ ശരീരത്തിൽ സ്പർശിക്കാൻ ബോബി അറച്ചിരുന്നുവെന്ന് അമല വെളിപ്പെടുത്തി. ബോബി സിൻഹ എന്നതിനു പകരം ബേബി സിൻഹ എന്നാണ് താൻ കളിയാക്കി വിളിച്ചിരുന്നതെന്ന് അമല ചൂണ്ടിക്കാട്ടുന്നു. ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചിങ്ങിലാണ് അമല ഇക്കാര്യം പറഞ്ഞത്.


തിരുട്ടു പയലിലേത് തന്‍റെ മികച്ച കഥാപാത്രമാണ്. ഇനിയും ഈ ടീമിനൊപ്പം അഭിനയിക്കാൻ തനിക്ക് ആഗ്രഹമുണ്ട്. ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചിംഗിൽ അമല പോൾ അതീവ ഗ്ലാമറസായി എത്തിയത് വാർത്തയായിരുന്നു.




Sharing is Caring