കൊച്ചി: നടന് ഷെയിന്‍ നിഗവും നിര്‍മാതാക്കളുമായുള്ള പ്രശ്നം പരിഹരിക്കാന്‍ ‘അമ്മ’ ഇടപെടുന്നു. ഷെയ്ന് നിഗം അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും നടന് സിദ്ധിഖുമായി കൂടിക്കാഴ്ച നടത്തി. സിദ്ധിഖിന്റെ വീട്ടില്‍ വച്ചായിരുന്നു ചര്‍ച്ച. മുടങ്ങിയ സിനിമകള്‍ പൂര്‍ത്തീകരിക്കാന്‍ തയാറാണെന്ന് ഷെയിന്‍ അമ്മ ഭാരവാഹികള്‍ക്ക് ഉറപ്പു നല്കി. അമ്മയുടെ നിലപാടിനൊപ്പം നില്‍ക്കാമെന്നും താരം വ്യക്തമാക്കി.
ഫെഫ്ക പ്രതിനിധികളുമായി ഷെയിന്‍ കൂടിക്കാഴ്ച നടത്തും. ചര്‍ച്ചകള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കുമെന്ന് ഇടവേള ബാബു അറിയിച്ചു. അമ്മ ഭാരവാഹികള്‍ ഫെഫ്കയുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്നും അതിനുശേഷം നിര്‍മാതാക്കളെ കാണുമെന്നും ഇടവേള ബാബു പറഞ്ഞു.













