അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച സംഭവം: പീഡനം മൂലമാണെന്ന് യുവതിയുടെ മാതാവിന്റെ പരാതി


അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരണം പീഡനം മൂലമാണെന്നു കാണിച്ചു മരിച്ച യുവതിയുടെ മാതാവ് ഉന്നതാധികാരികള്‍ക്കു പരാതി നല്‍കി. പരാതി ലഭിച്ചിട്ടുണ്ടെന്നും പരിശോധിച്ച്‌ ഉപരി അന്വേഷണത്തിനായി ഡിവൈഎസ്പിക്കു റിപ്പോര്‍ട്ട് നല്‍കുമെന്നും പാങ്ങോട് എസ്‌ഐ നിയാസ് പറഞ്ഞു.


കല്ലറ മിതൃമ്മല മാടന്‍കാവ് പാര്‍പ്പിടത്തില്‍ ഷീലയുടെ മകളും മുതുവിള സലാ നിവാസില്‍ റിജുവിന്റെ ഭാര്യയുമായ അഞ്ജു(26), ഏക മകന്‍ പത്തുമാസം പ്രായമുള്ള മാധവ് കൃഷ്ണ എന്നിവരെ 28നു കുടുംബവീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.


സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു കാണിച്ചാണ് അന്വേഷണം ആവശ്യപ്പെട്ടു പരാതി നല്‍കിയിരിക്കുന്നത്. സ്ത്രീധനത്തിനും സ്വത്തിനും വേണ്ടി അഞ്ജുവിനെ പീഡിപ്പിച്ചതാണു മരണത്തില്‍ എത്തിയതെന്നു പരാതിയില്‍ പറയുന്നു. സമഗ്ര അന്വേഷണം നടത്തണമെന്നും പാങ്ങോട് പൊലീസ്, ഡിവൈഎസ്പി, മുഖ്യമന്ത്രി, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു നല്‍കിയ പരാതിയില്‍ പറയുന്നു.



Sharing is Caring