അമ്മയില്‍ ചര്‍ച്ചയ്ക്ക് മഞ്ജുവില്ല; വ്യക്തിപരമായ കാരണത്താല്‍ പങ്കെടുക്കാനാകില്ലെന്ന് താരം


താര സംഘടനയായ അമ്മ വാര്‍ഷിക പൊതുയോഗത്തില്‍ മഞ്ജു പങ്കെടുക്കുല്ലെന്ന് റിപ്പോര്‍ട്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ വിവാദങ്ങള്‍ പുതിയ വഴിത്തിരിവിലെത്തി നില്‍ക്കുമ്‌ബോഴാണ് അമ്മയുടെ എക്‌സിക്യൂട്ടിവ് യോഗം ചേരുന്നത്. നടി ആക്രമിക്കപ്പെട്ടതടക്കമുള്ള കാര്യങ്ങള്‍ അമ്മയോഗത്തില്‍ ചര്‍ച്ച ചെയ്യുമോയെന്ന കാര്യത്തിലെ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നടിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച മഞ്ജുവാര്യര്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്ന വാര്‍ത്ത പുറത്തുവരുന്നത്.
വ്യക്തിപരമായ അസൗകര്യങ്ങള്‍ കാരണം യോഗത്തില്‍ പങ്കെടുക്കാനാകില്ലെന്ന് മഞ്ജു ഭാരവാഹികളെ അറിയിച്ചതായാണ് വ്യക്തമാകുന്നത്. നടി ആക്രമിക്കപ്പെട്ട ശേഷമുള്ള താരങ്ങളുടെ പ്രതികരണങ്ങളിലടക്കം വിവാദം കത്തി നില്‍ക്കെയാണ് മഞ്ജുവിന്റെ അസാന്നിധ്യം.
വാര്‍ഷിക പൊതുയോഗത്തിന് മുന്നോടിയായി ഇന്ന് ചേര്‍ന്ന എക്‌സിക്യൂട്ടിവ് യോഗം വിഷയം ചര്‍ച്ച ചെയ്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നാളെ ചേരുന്ന വാര്‍ഷിക യോഗത്തില്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടാല്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് ഭാരവാഹികള്‍ വ്യക്തമാക്കുന്നത്. നടിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച മഞ്ജു വ്യക്തിപരമായ കാരണങ്ങളാല്‍ മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ വിഷയം എത്രത്തോളം ശക്തമായ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്നത്




Sharing is Caring