അമേരിക്കയുടെ അമരത്തേയുള്ള അവസാനഘട്ട തെരഞ്ഞെടുപ്പ് തുടങ്ങി. ഇന്ത്യന്‍ സമയം അഞ്ചു മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. നാളെ പുലര്‍ച്ചെയോടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ലഭ്യമാകും. അവസാനഘട്ട പ്രചാരണം അവസാനിച്ചപ്പോഴും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരിയ്ക്കാണ് മുന്‍തൂക്കം എന്നതാണ് സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.
ഹിലരിയ്ക്ക് 48 ശതമാനം വോട്ടുകള്‍ വരെ സര്‍വേ പ്രവചിക്കുന്പോള്‍ ഒരു സര്‍വേ ഫലത്തിലും ട്രംപിന് 45 ശതമാനം കടക്കാന്‍ കഴിഞ്ഞില്ല. അതേസമയം, തെരഞ്ഞെടുപ്പില്‍ പരന്പരാഗതമായി അര്‍ധരാത്രി വോട്ടെടുപ്പ് നടക്കുന്ന ന്യൂഹാംഷെയറിലെ മൂന്ന് ചെറു നഗരങ്ങളില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് നേരിയ മുന്‍തൂക്കം നേടി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം കുറിച്ച് പ്രമുഖ സ്ഥാനാര്‍ത്ഥികളായ ഹില്ലരി ക്ലിന്‍റനും ഡൊണാള്‍ഡ് ട്രംപും റാലികള്‍ നടത്തി. നിര്‍ണ്ണായക പോരാട്ടം നടക്കുന്ന നോര്‍ത്ത് കരോലിന, പെന്‍സല്‍വാനിയ, മിഷിഗണ്‍ എന്നിവിടങ്ങളിയാണ് റാലികള്‍ നടന്നത്.














