അമൃത രാജ്യറാണി എക്‌സ്പ്രസ്സിന് ബോംബ് ഭീഷണി


അമൃത രാജ്യറാണി എക്‌സ്പ്രസ്സില്‍ ബോംബ് ഭീഷണി. കണ്ണൂരില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്.
രാജ്യറാണി എക്‌സ്പ്രസില്‍ യാത്ര ചെയ്ത യുവാവിന്റെ ഫോണ്‍ വാങ്ങി മറ്റൊരു യുവാവ് മൂന്ന് നമ്പറുകളിലേക്ക് വിളിച്ച് ട്രെയിനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് പറയുകയായിരുന്നു. തുടര്‍ന്ന് ഫോണ്‍ ചെയ്തയാള്‍ തൃശ്ശൂരില്‍ ഇറങ്ങി. ട്രെയിന്‍ ഷൊര്‍ണൂര്‍ എത്തിയപ്പോള്‍ ഫോണിന്റെ ഉടമയായ യുവാവാണ് വിവരം പൊലിസിനെ അറിയിച്ചത്.


ഫോണില്‍ നിന്ന് വിളിച്ച നമ്പറുകള്‍ പൊലിസ് പരിശോധിക്കുകയാണ്. മാനസികാസ്വാസ്ഥ്യമുള്ള യുവാവാണ് ഫോണ്‍ വിളിച്ചതെന്ന് കരുതുന്നു.




Sharing is Caring