അമിത് ഷാ മാപ്പുപറയണമെന്ന് മമത


മഹാത്മാഗാന്ധിയെ ‘ബുദ്ധിമാനായ ബനിയ’ എന്ന് വിശേഷിപ്പിച്ച ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാക്കെതിരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത്. അമിത് ഷാ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് മമത ട്വീറ്റ് ചെയ്തു.
അമിത് ഷായുടെ നടപടി ബോധപൂര്‍വവും നിര്‍ഭാഗ്യകരവും അധാര്‍മികവുമാണ്. ഗാന്ധിജി രാഷ്?ട്രപിതാവും ലോകത്തിന്റെ മുന്നില്‍ അഹിംസയുടെ പ്രതിരൂപവുമാണ്. അ?േദ്ദഹത്തെക്കുറിച്ച് സംസരിക്കുമ്പോള്‍ അങ്ങേയറ്റത്തെ ബഹുമാനം വെച്ചുപുലര്‍ത്തുകയും മാന്യമായ ഭാഷ ഉപയോഗിക്കുകയും വേണം ഫ മമത തന്റെ ട്വിറ്ററില്‍ പറഞ്ഞു.




Sharing is Caring