അമിത് ഷാ ഡയറക്ടറായ ബാങ്കില്‍ 500 കോടി നിക്ഷേപം; അന്വേഷണം ആരംഭിച്ചു


അഹമ്മദാബാദ് • ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദിലെ സഹകരണ ബാങ്കില്‍ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചു മൂന്നു ദിവസത്തിനുള്ളില്‍ 500 കോടിരൂപയുടെ നിക്ഷേപം.


നികുതി, എന്‍ഫോഴ്സ്മെന്റ് വകുപ്പുകള്‍ ഇതു സംബന്ധിച്ച്‌ അന്വേഷണം ആരംഭിച്ചു. 500 കോടിരൂപയില്‍ ഭൂരിഭാഗവും നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച നവംബര്‍ എട്ടിനു രാത്രിയിലാണു നിക്ഷേപിച്ചത്. ചെറുകിട വ്യാപാരികളും കര്‍ഷകരുമാണു ബാങ്കിന്റെ പ്രധാന ഉപഭോക്താക്കള്‍. ബാങ്കിന് 190 ശാഖകളുണ്ടെങ്കിലും വന്‍തുക നിക്ഷേപിച്ചത് അഹമ്മദാബാദിലെ കേന്ദ്രശാഖയിലാണ്.




Sharing is Caring