അമിത ഫീസ് വാങ്ങുന്ന സ്വാശ്രയ കോളേജുകള്‍ക്കെതിരെ കോടതിയെ സമീപിക്കും: മുഖ്യമന്ത്രി


അമിത ഫീസ് വാങ്ങുന്ന സ്വാശ്രയ കോളേജുകള്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൂടിയ ഫീസ് വാങ്ങാന്‍ അനുമതി നല്‍കിയ കോടതി വിധിക്കെതിരെ കോടതിയെ തന്നെ സമീപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ട കോളേജുകളില്‍ രണ്ടരലക്ഷം രൂപ ഫീസ് വാങ്ങുന്നതാണ് യുഡിഎഫ് മഹാ അപരാധമായി കാണുന്നത്. എന്നാല്‍,അമിത ഫീസ് വാങ്ങുന്ന കോളേജുകള്‍ക്കെതിരെ ഇവരൊന്നും പ്രതികരിക്കുന്നില്ലെന്നത് വിരോധാഭാസമാണ്.


സര്‍ക്കാരിന്റെ സ്വാശ്രയ കരാര്‍ സുപ്രീംകോടതി വരെ അംഗീകരിച്ചതാണ്. മെഡിക്കല്‍ പ്രവേശനം നടത്തുന്നതും കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ്. കരാറില്‍ എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ കോടതി പറയണം. സര്‍ക്കാരിന് സ്വന്തം നിലയില്‍ ഒന്നും ചെയ്യാനാവില്ലെന്നും പിണറായി പറഞ്ഞു.



Sharing is Caring