അഫ്ഗാന്‍ സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ ഏഴ് ഭീകരര്‍ കൊല്ലപ്പെട്ടു


അഫ്ഗാനിസ്ഥാനിലെ കുണ്ഡുസ് പ്രവിശ്യയില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഏഴ് ഭീകരര്‍ കൊല്ലപ്പെട്ടു. താലിബാന്‍ കമാന്‍ഡര്‍ അടക്കമുള്ളവരാണ് മരിച്ചത്.


മേഖലയിലെ താലിബാന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയായിരുന്നു സൈന്യത്തിന്റെ വ്യോമാക്രമണം. താലിബാന്റെ കാമന്‍ഡര്‍ മുല്ല ക്വാലിയാണ് മരിച്ചതെന്നാണ് സൈന്യം നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് താലിബാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.




Sharing is Caring